Posted in Articles, Environment, Friends, Islam, Literature, mylife, Uncategorized

നടുമുറ്റം സമ്മർ ക്യാമ്പ്

ഇൗ കടുത്ത വേനൽ ചൂടിൽ ശീതീകരിച്ച നാലുചുമരുകൽകുള്ളിൽ ഗ്ഗാഡ്ജസ്റ്റ്‌കളിൽ സമയം കളഞ്ഞിരുന്ന വിദ്യാർത്ഥികൾക്കും അതിൽ വിഷമിച്ചിരുന്ന രക്ഷിതാക്കൾക്കും ആശ്വാസമെന്നോണം കൾച്ചറൽ ഫോറം നടുമുറ്റം സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ജൂലൈ 20,21,22 തീയതികളിൽ വളരെ വിജ്ഞാനപ്രദവും രസകരവുമായി സമാപിച്ചു.ഈ അവധികാലം നാട്ടിൽ പോകാൻ പറ്റാത്ത വിദ്യാർഥികളുടെ പരാതി ഈ സമ്മർ ക്യമ്പ് പരിഹരിക്കുകയും ചെയ്തു.കൾച്ചറൽ ഫോറം സംഘടിപ്പികുന്ന രണ്ടാമത്തെ സമ്മർ ക്യാമ്പാണിത്. കഴിഞ്ഞ കൊല്ലം രണ്ടുദിവസം മാത്രമാണ് ക്യാമ്പ് നടന്നിരുന്നത് . ഇപ്രാവശ്യം മുന്നു ദിവസമായിരുന്നു. വൈകുന്നേരം 7 മണിമുതൽ 9മണിവരെയുള്ള ആദ്യ ദിവസത്തെ ക്യാമ്പ് ഉത്ഘാടനം ശേഷം കൾച്ചറൽ ഫോറം പ്രസിഡന്റ് ശ്രീ താജ് ആലുവ സാഹിബ് വിദ്യാർത്ഥികളോട് സംസാരിച്ചു. എല്ലാ വിദ്യാർത്ഥി കളെയും നാല് ഗ്രൂപ്പായി തിരിച്ചു. സമ്മർ കിംഗ്സ്, നാട്യൂർ ക്യാമ്പേഴ്സ്, ന്യു ജൻ, ക്യാമ്പ് പറ്‌നേഴ്സ് എന്നിങ്ങനെയായിരുന്നു ഗ്രൂപ്പുകളുടെ പേരുകൾ. അതിനുശേഷം സിജി കോഓർഡിനേറ്റർസ് എല്ലാവരെയും ഉന്മേഷിപ്പിക്കുന്ന ഒരു ക്ലാസ് എടുത്തു.അതിൽ വിദ്യാർഥികളെ പുതിയ തലമുറ പഴയ തലമുറ എന്നിങ്ങനെ രണ്ടു ഗ്രൂപ്പായി തിരിച്ച് ഡ്ഡിബേട്ട് നടത്തി. രണ്ടാം ദിവസത്തെ ജുമയിലിയ പർകിലേക്ക് പോകേണ്ട രജിസ്ട്രേഷനും ഇൻസ്ട്രക്ഷനുകളും കൊടുക്കുന്ന തിരക്കുകളിലായ്യിരുന്നു പിന്നീട്.

രണ്ടാംദിവസം എല്ലാവരും കൃത്യം 7:30 ക്കു തന്നെ കൾച്ചറൽ ഫോറം ഓഫീസിൽ ജുമൈലിയക്കുള്ള ബസ് വെയിറ്റ് ചെയ്ത് ഇരുന്നു.. 8മണിയോടെ എല്ലാ വിദ്യാർഥികളും വോളന്റർസും മെൻറ്റർസും ഒരുമിച്ച് ബസിൽ ഖത്തറിലെ അതി മനോഹരമായ ജുമൈലിയ പർകിലെക്ക് യാത്ര ആരംഭിച്ചു . നടുമുറ്റം അംഗങ്ങൾ ഉണ്ടാക്കിയ ബ്രേക്ക്ഫാസ്റ്റ് എല്ലാവരും ഒരുമിച്ച് ബസിൽ നിന്നുതന്നെ കഴിച്ചു._ ബസ്സിൽ അന്താക്ഷരി നടത്തിയും വിശേഷങ്ങൾ പക്കുവച്ചും ദൂരെയുള്ള ജുമൈലിയ പാർക്ക് എത്തിയത് അറിഞ്ഞില്ല. അവിടെ പരിപാടികൾ നടത്താനായി വിശാലമായ ഹോൾ സൗകര്യം ഉണ്ടായിരുന്നു.ആദ്യം ശ്രീ താജ് ആലുവ സാഹിബിന്റെ ‘ടാൽക് ടൂ യുർ വേൾഡ് ‘ എന്ന അതിമനോഹരവും എല്ലാവരെയും അമ്പരപ്പിക്കുന്നതുമായ ക്ലാസ് ഉണ്ടായിരുന്നു.

പിന്നീട് ലഞ്ച് ബ്രേക്ക്ആയിരുന്നു ജുമുഅ നമസ്കാരത്തിനും ഉച്ചവക്ഷണത്തിനും ശേഷം ഗ്രൂപ്പുകൾ തമ്മിൽ ഇലക്ഷൻ നടന്നു. സമ്മർ കിങ്സിലെ സ്ഥാനാർഥിയാണ് വിജയിച്ചത്. വിജ്ഞാനപ്രദമായ ഇന്‍ററാക്ടീവ് ക്വിസ് ഹാരിസ് സാഹിബ് നടത്തി. വൈകുന്നേരം ടീ ബ്രീകിന് ശേഷം ശ്രീമതി ശ്യാമള ടീച്ച റും ഭർത്താവ് ശ്രീ രമേശ് ബാബുവും ‘എന്റെ കേരളം’ എന്ന തലക്കെട്ടിൽ നമ്മുടെ കേരളത്തിന്റെ അവസ്ഥയെ കുറിചും നാം നമ്മുടെ ഭൂമിക്കുവേണ്ടി ചെയ്യണ്ട കരയങ്ങളെകുറിച്ചും മനോഹരമായ പ്രസെന്റ്ശേനിലുടെ വിദ്യാർഥികൾക്ക് കാണിച്ച് കൊടുത്തു. അതിന് ശേഷം എല്ലാവരും ഒന്നിച്ച് നല്ല ഒരു നാട് നിർമിക്കാൻ വേണ്ടി പ്ലെഡ്ജും നടന്നു. അല്പസമയത്തിനകം അതിഗംഭീരമായ നാടൻപാട്ട്‌ വിദ്യാർഥികളെ പാടികേൾപ്പികനും വ്യധോപകരണങ്ങൾ പരിചയപെടുത്തികൊടുക്കുവനുമയി ശ്രീ രജീഷ് മാരേക്കാട്,
ശ്രീ പ്രവീണ് ചാലക്കുടി, ശ്രീ രമേശ് ബാബു എന്നിവർ വന്നിരുന്നു അതിമനോഹരമായി അവസാനിച്ച ആ പരിപാടിക്ക് ശേഷം സ്വിമ്മിങ്നും ഫുട്ബോളിനും താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സമയമായിരുന്നു പിന്നീട്. സൂര്യൻ അസ്തമിക്കുനതിനുമ്പ് തന്നെ എല്ലാവരും ഇതുകൂടി ഗ്രൂപ് ഫോട്ടോയും എടുത്ത്… പാർക് കാണാൻ എല്ലാവരും നടന്നു. സൂര്യൻ അസ്തമിച്ച ശേഷം ട്രെശർ ഹൻറ്റ്‌ ആയിരുന്നു. ഓരോ ഗ്രൂപ്പും ഭംഗിയായി അതവതരിപ്പിച്ചു. 7:30യോടെ എല്ലാവരും നമസ്കാരം നിർവഹിച്ചു . 8മണിയോടെ സ്വാദിഷ്ടമായ ഡിന്നറും കഴിച്ച് എല്ലാവരും തിരിച്ചുള്ള യാത്രയക്ക്‌ ബസിൽ കയറി.ബസിൽ എല്ലാവരും മധുരം മലയാളംഎന്ന രസകരമായ ഗെമ്മ്‌ കളിച്ചു.. 10മണിയോടെ എല്ലാവരും തിരിച്ചെത്തി.

പിറ്റേദിവസം രാവിലെ 8:30 ക്കു തന്നെ എല്ലാവരും എത്തിയിരുന്നു . ബ്രേക്ക്ഫാസ്റ്റ് ശേഷം ശ്രീമതി അബിതയുടെ ‘ട്രൂത്ത് ബിഹൈൻഡ്‌’ എന്ന ക്ലാസ്സ് നടന്നു. അതിൽ വിദ്യാർഥികൾ എന്നും ഓർത്തിരികേണ്ട കാര്യങ്ങൾ പറഞ്ഞിരുന്നു. അതിനുശേഷം ശ്രീ ഫൈസൽ അബൂബകർ സാഹിബിന്റെ ‘പേഴ്‌സണാലിട്ടി ഡെവലപ്പ്മെന്റ് ‘ എന്ന വിഷയത്തിൽ നല്ല ഒരു ക്ലാസും നടന്നു. സ്വാദിഷ്ടമായ ഉച്ച ഭക്ഷണതതിനുശേഷം.  നാടകത്തെ വിദ്യാർഥികൾക്ക് പരിചയപെടുത്തികൊടുക്കാൻ ശ്രീമതി ആരതി , ശ്രീമതി നിജി പത്മഗോഷും ഉണ്ടായിരുന്നു.

നമസ്കാരത്തിന് ശേഷം കരീം സാഹിബിന്റെ ഗിഫ്റ്റ് കൾച്ചർ എന്ന വ്യതസ്തമായ പരിപാടി സംഘടിപ്പിച്ചു . ചൈൻ സ്റ്റോറി എന്ന പ്രോഗ്രാമും അതിമനോഹരമായി നടന്നു… അതിന് ശേഷം പാരന്റ്‌സിന്റെ സെഷനയിരുന്നൂ . മൂന്നുപാരന്റ്‌സ്സ്‌ അവരുടെ അഭിപ്രായം പങ്കുവെച്ചു. കൂടാതെ രണ്ടുകുട്ടികളും. സജിത്തടെ ഒരു ചെറിയ ക്യാമ്പിനേകുറിച്ചുള്ള ക്ലാസ്സിന് ശേഷം. തഹിറാതാടെ നന്ദി പറയലായിരുന്നു. പിന്നീട് ഗ്രൂപ്പുകൾ  നേടിയ സ്ഥാനം അന്നൗൺസ് ചെയ്തു.

ഫസ്റ്റ് – നടുറെ ക്യാമ്പേഴ്‌സ്‌.

സെക്കൻഡ് – സമ്മർ കിംഗ്സ്.

തേഡ് – ക്യാമ്പ് പാർട്ണർസ്‌

നാല് – ന്യൂ ജെൻ.

പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും പർട്ടീസിപ്റ്റേഷൻ സർട്ടിഫിക്കറ്റ് സത്തോഷപൂർവം കൊടുത്ത ശേഷം എല്ലാവരും മൂന്ന് ദിവസത്തെ ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് പിരിഞ്ഞു.

 

 

Author:

A girl who wants to achieve - what she deserves.

3 thoughts on “നടുമുറ്റം സമ്മർ ക്യാമ്പ്

Leave a comment