Posted in Daily prompt

Hyperbole

Hyperbole means exaggerating statements.

This habit can be either useful or dangerous. 

Suddenly I thought to write in Malayalam:

അതിശയോക്തി (hyperbole)
അതിശയോക്തി അഥവാ ഇംഗ്ലീഷിൽ ഹൈപ്പർബോൾ എന്നത് എന്താണെന്നു നമുക്കറിയാം.ഒരു കാര്യത്തെക്കുറിച്ചു കൂടുതൽ വിശദീകരിച്ചു പറയുക എന്നതാണ് അതിശയോക്തിയുടെ അർഥം.
         ചില സമയത്തു  അതിശയോക്തിയോടെ സംസാരിക്കുന്നത് നല്ലതാണ് .പക്ഷെ ചിലപ്പോൾ അത് നമ്മെ അപകടത്തിലേക്ക് ചാടിക്കാനും വഴിയുണ്ട്.എഴുത്തുകാർ,കവികൾ ഇവർക്കൊക്കെ അതിശയോക്തിയുള്ളത് നല്ലതാണ് .അവർ ഓരോ വെള്ളക്കടലാസിലും മഷികൊണ്ട് അതിശയോക്തിയോടെ കുറിച്ചിടുന്ന വരികൾക്ക്  മനോഹാരിത കൂടുതലാണ്.അതിലുപരി അവരിലെ അതിശയോക്തിയാണ് അവരെ നല്ല എഴുത്തുകാരാക്കുന്നത് 
           രണ്ടു പേര് തമ്മിലോ അഥവാ രണ്ടിൽ കൂടുതൽ ആളുകൾ തമ്മിലോ സംസാരിക്കുമ്പോൾ ആവശ്യമില്ലാതെ സംസാരം നീട്ടി ഒരാൾ തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ മറ്റുള്ളവരുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളു.അത് ചിലപ്പോൾ നമ്മുടെ സൗഹൃദബന്ധങ്ങളിൽ വിള്ളൽ വരുത്താൻ ഇടയാക്കും.ആവശ്യത്തിന് സംസാരിക്കുക,അതും പറയേണ്ട കാര്യങ്ങൾ അതിന്റെ വ്യക്തതയോടുകൂടി പറയുക.നമ്മൾ എപ്പോഴും എല്ലാ കാര്യങ്ങളും അതിശയോക്തിയോടെ സംസാരിച്ചാൽ എല്ലാവര്ക്കും ഇഷ്ടപ്പെടുകയില്ല. ചിലയിടത്തു അതായത് ആവശ്യമുള്ളപ്പോൾ അതിശയോക്തിയോടെ സംസാരിക്കണം.
         അതിനാൽ നിങ്ങളുടെ സംസാരം നിങ്ങളെ തന്നെ വിലയിരുത്തുമെന്നു അറിയുക.സൂക്ഷിച്ചു സംസാരിക്കുക.  
“എറിഞ്ഞ കല്ലും പറഞ്ഞ വാക്കും  തിരിച്ചെടുക്കാൻ കഴിയില്ല”.  എന്ന പഴഞ്ചോല്ല്  എത്രമാത്രം  ഉചിതമാണ് 

 

via Daily Prompt: Hyperbole

Author:

A girl who wants to achieve - what she deserves.

4 thoughts on “Hyperbole

Leave a comment